ജില്ലാ ലൈബ്രറി കൗണ്‍സില്‍
 

ജില്ലയിലെ ലൈബ്രറി സേവനത്തിന്റെ മേല്‍നോട്ടം വഹിക്കുകയും താലൂക്ക് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ജില്ലാ ലൈബ്രറി കൗണ്‍സിലുകളുടെ മുഖ്യ പ്രവര്‍ത്തനം. 
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളുടെ അലവന്‍സ് മുന്‍വര്‍ഷത്തെ നിരക്കില്‍ തുടരും. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും കൗണ്‍സില്‍ യോഗത്തിലും 
പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് 250/- രൂപ സിറ്റിംഗ് ഫീസും യഥാര്‍ത്ഥ യാത്രാനിരക്കും 
അനുവദിയ്ക്കും. ഇടുക്കി പോലുള്ള ജില്ലകളില്‍ ജില്ലാ ഓഫീസ് കേന്ദ്രത്തിലെത്താന്‍ യഥാര്‍ത്ഥ യാത്രാനിരക്കായി കൂടുതല്‍ തുക അനുവദിയ്ക്കും. പ്രസിഡന്റിനും സെക്രട്ടറിയ്ക്കും യാത്രാപ്പടിയിനത്തില്‍ പ്രതിമാസം 2,060/- രൂപവരെ നല്‍കും. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും കൗണ്‍സില്‍ യോഗത്തിലും പങ്കെടുക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സിറ്റിംഗ് ഫീസ് 750/- രൂപ നല്‍കുന്നതാണ്. 2017 - 18 വര്‍ഷം പ്രവര്‍ത്തന ഗ്രാന്റ് ഇനത്തില്‍ 48,00,000/- 
രൂപ (നാല്‍പ്പത്തിയെട്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
ലൈബ്രറി സന്ദര്‍ശന അലവന്‍സ് 150/- രൂപയായിരിക്കും. സന്ദര്‍ശനത്തില്‍ 
മോണിറ്ററിംഗ് സമിതി തീരുമാനിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേ
ണ്ടതാണ്. സന്ദര്‍ശന ഫാറത്തില്‍ ആവശ്യമായ മാറ്റം വരുത്തും. സന്ദര്‍ശന അലവന്‍സ് 
ഇനത്തില്‍ 15,00,000/- രൂപ (പതിനഞ്ച് ലക്ഷം രൂപ മാത്രം) 2017 - 18 വര്‍ഷം വകയിരുത്തുന്നു. ജില്ലാ ഓഫീസുകളിലെ ടെലിഫോണ്‍, ബ്രോഡ്ബാന്റ് എന്നിവയ്ക്ക് ലൈബ്രറികളുടെ 
എണ്ണത്തിനനുസരിച്ച് വാടക അനുവദിക്കുന്നതിന് 2017 - 18 വര്‍ഷത്തില്‍ 2,50,000/- രൂപ (രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു. 
14 ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ക്കും കെട്ടിട വാടക, പ്രവര്‍ത്തന ഗ്രാന്റ്, സന്ദര്‍ശന അലവന്‍സ്, ടെലഫോണ്‍ വാടക, ഫര്‍ണിച്ചര്‍ ഗ്രാന്റ്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ 
അറ്റകുറ്റപ്പണി, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി 78,00,000/- രൂപ (എഴുപത്തിയെട്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു