പ്രവര്‍ത്തന ഗ്രാന്റ്
സംസ്ഥാന-ജില്ലാ പദ്ധതികളില്‍ ഉള്‍പ്പെടാത്ത ആറ് പരിപാടികള്‍ ഒരു വര്‍ഷം സംഘടിപ്പിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് പ്രവര്‍ത്തന ഗ്രാന്റായി 6,000 രൂപയും ആറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന ലൈബ്രറികള്‍ക്ക് ഒരു പരിപാടിയ്ക്ക് 1,000 രൂപ ക്രമത്തില്‍ പരമാവധി 12,000 രൂപയും നല്‍കുന്നതായിരിക്കും. 2016 ഏപ്രില്‍ 1 മുതല്‍ 2017 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ സംഘടിപ്പിക്കുന്ന പരിപാടികളാണ് പരിഗണിക്കുക. നിര്‍ദിഷ്ട ഫാറത്തിലുള്ള അപേക്ഷ 2017 മാര്‍ച്ച് 5നകം താലൂക്ക് ഓഫീസിലും മാര്‍ച്ച് 10നകം ജില്ലാ ഓഫീസിലും മാര്‍ച്ച് 15നകം സംസ്ഥാന ഓഫീസിലും ലഭിച്ചിരിക്കണം. മാര്‍ച്ച് 15നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.